2012 ജനുവരി 23, തിങ്കളാഴ്‌ച







തൃശൂര്‍: സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച്ച രാവിലെ ആറര മണിയോടെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം പത്തുമണിയോടെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു.

നാല് മണിയ്ക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷം രാത്രി കണ്ണൂര്‍ അഴീക്കോട്ടെ കുടുംബവീട്ടില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ കണ്ണൂര്‍ മഹാത്മാഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11 ന് പയ്യാമ്പലത്ത് സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സംസ്‌കാരസ്ഥലം സംബന്ധിച്ച ചില ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് ഇത് പരിഹരിക്കുകയായിരുന്നു.

സാഹിത്യവിമര്‍ശനത്തിന് പുതുഭാവുകത്വം നല്‍കി പ്രമുഖ സാംസ്‌കാരികധാരയില്‍ തന്റേതായ ഇടം നേടിയെടുത്ത അഴീക്കോട് പിന്നീട് പ്രഭാഷണകലയിലെ അദ്വിതീയനായി മാറുകയായിരുന്നു. പ്രസംഗവേദിയില്‍ പതിയെ പതിയെ കത്തിക്കയറി സദസ്സിനെ കീഴടക്കുന്ന മനശാസ്ത്രത്തില്‍ അഴീക്കോട് മാഷ് ജ്വലിച്ചുനിന്നു എക്കാലവും. വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി രചനകളും അദ്ദേഹത്തിന്റേതായി പിറന്നു.

ഖണ്ഡനവിമര്‍ശനത്തിലെ ഏറ്റവും മികച്ച സൂചകമായി അറിയപ്പെടുന്ന ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന രചന ഉള്‍പ്പെടെയുള്ളവ അതിനുദാഹരണമാണ്. 1926 മേയ് 12ന് പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ടാണ് അദ്ദേഹത്തിന്റെ ജനനം. 1941ല്‍ ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായി. 1946-ല്‍ സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് ബികോം ബിരുദവും കോഴിക്കോട് ഗവ. ട്രെയിനിങ് കോളജില്‍നിന്നു ബിടി ബിരുദവും നേടി.

മലയാളത്തിലും സംസ്‌കൃതത്തിലും എം.എയും കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നു പിഎച്ച്ഡിയും എടുത്തു. െ്രെപമറി തലം മുതല്‍ സര്‍വ്വകലാശാലയില്‍ വരെ അദ്ധ്യാപകനായി. 1948 ല്‍ ചിറക്കല്‍ പഠിച്ച സ്‌കൂളില്‍ തന്നെ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ അധ്യാപകനായും മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. 1963 ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.

1986 ല്‍ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു. 1974-78 ല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986 ല്‍ സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസര്‍, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിമര്‍ശനത്തിനുള്ള അവാര്‍ഡ് 'മലയാള സാഹിത്യ വിമര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. 'തത്ത്വമസി എന്ന കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 12 ഓളം ബഹുമതികള്‍ നേടി. മാതൃഭൂമി പുരസ്‌കാരം (2011), വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു.

കേരള സാഹിത്യ അക്കാദമി 1991 ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.

തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്ത്വമസിക്ക് ലഭിച്ചു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അടിസ്ഥാനപ്പെടുത്തിയെഴുതിയ ആശാന്റെ സീതാകാവ്യം ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി എഴുതപ്പെടുന്ന പ്രഥമസമഗ്രപഠനമാണ്. ഖണ്ഡനനിരൂപണത്തിലേക്ക് വഴി മാറുന്നത് ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെയാണ്.

കാല്പനികതയുടെ ഹരിതമെഴുത്തുകാരന്‍ ചങ്ങമ്പുഴയും ഖണ്ഡനവിമര്‍ശനത്തിന് വിഷയമായിരുന്നു. തൃശൂരിലെ ഇരവിമംഗലത്തെ വീട്ടിലായിരുന്നു താമസം. ഒരുമാസത്തിലധികമായി ആസ്പത്രിയിലായിരുന്ന അഴീക്കോട് മാഷിനെ കാണാന്‍ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍ എത്തി. അതില്‍ അഴീക്കോടുമായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയവരുടെ സാന്നിധ്യമുണ്ടായിരുന്നതും ശ്രദ്ധയമായി.

2012 ജനുവരി 21, ശനിയാഴ്‌ച

     വൈ ദിസ് കലോല്‍സവ കൊലവെറി?                          പ്രക്ഷേപണയോഗ്യമല്ലാത്ത ശബ്ദമെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച കുട്ടിയാണ് പിന്നീട് പടര്‍ന്നുപന്തലിച്ച് ഗന്ധര്‍വഗായകന്‍ ഡോ.കെ.ജെ യേശുദാസായത്. വിരൂപനായ ഒരു പുഴു മുനാഹരമായ ചിത്ര ശലഭമായി മാറുന്നതുപോലുള്ള ഒരു ജീവിതചക്രമാണ് ഒരു കലാകാരന്‍െറതും. പ്രതിസന്ധികള്‍ ഉണ്ടാവും. അത് തരണം ചെയ്യാനുള്ള പരിശീലനമാണ് കുട്ടികള്‍ക്ക് കൊടുക്കേണ്ടത്. എന്നാല്‍ നമ്മുടെ കലോല്‍സവവേദികളിലോ. മൂന്ന് വിധികര്‍ത്തക്കള്‍ വിചാരിച്ചാല്‍ ഒരു കുട്ടിയുടെ കലാജീവിതം തന്നെ ഇല്ലാതാക്കിക്കളായാം എന്ന ധാരണയിലാണ് രക്ഷിതാക്കള്‍. അപ്പീലും മറ്റുമായി കലോല്‍സവത്തില്‍ പതിവായ കൊലവെറി കാണുമ്പോള്‍ ആരാണ് കലയെ വെറുത്തുപോകാത്തത്. സത്യത്തില്‍ കലോല്‍സവത്തില്‍ അപ്പീലിന്‍െറ തന്നെ അവശ്യമുണ്ടോ. ലളിതകലാ, സംഗീത നാടക അക്കാദമിതൊട്ട് ദേശീയ ചലച്ചിത്ര പുരസ്ക്കാരംവരെയുള്ള രാജ്യത്തെ കാക്കത്തൊള്ളായിരം അവാര്‍ഡുകള്‍ക്ക് അപ്പീലുണ്ടാവാറുണ്ടോ. കൊടിയ വിവാദങ്ങള്‍ക്കിടയാക്കാറുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഫലത്തിലൊക്കെ വിധി നിര്‍ണയത്തെ ചോദ്യം ചെയ്യാന്‍ വകുപ്പുണ്ടോ. കായികമേളകളെപ്പോലെ ടേപ്പ ്വെച്ച് അളക്കാവുന്നതല്ലല്ളോ, കല. അത് ഒരു പരധിവരെ വ്യക്തി നിഷ്ഠവുമായിരിക്കും. ഒരാള്‍ക്ക് ലോകോത്തരമെന്ന് കരുതുന്ന ഒരു സിനിമ മറ്റൊരാള്‍ക്ക് അറുബോറാകുന്നത് അതുകൊണ്ടാണ്. ഈ രീതിയില്‍ തന്നെ കണ്ടാല്‍പ്പോരെ കേരള സ്കൂള്‍ കലോല്‍സവത്തേയും. അതിനുപകരം അപ്പീലിനും അടിപിടിക്കും പോകുന്നത് അവനവന്‍െറ കഴിവില്‍ ആത്മവിശ്വാസവുമില്ലാത്തതുകൊണ്ട് കൂടിയാണ്. കോടതിയും ലോകായുക്തയും ഡി ഡിമാരും തോന്നിയപോലെ അപ്പീല്‍ അനുവദിക്കുമ്പോള്‍ സകല സമയക്രമവും തെറ്റി കലോല്‍സവം കുളമാവുകയാണ്. അതുകൊണ്ടുതന്നെ ജൂറിയൂടെ തീരുമാനം അന്തിമമാണെന്നും അപ്പീലില്ളെന്നുമുള്ള ധീരമായ തീരുമാനം എടുത്താലോ? ഒരു ചുക്കും സംഭവിക്കില്ല. പക്ഷേ അതിനുള്ള തന്‍േറടമാണ് അധികൃതര്‍ക്ക് വേണ്ടത്. ഇന്നലെ ചെയ്ത അബദ്ധം ഇന്നത്തെ ശാസ്വ്രും നാളത്തെ ആചാരവുമാവുന്ന കാലത്ത് കലോല്‍വത്തില്‍ കാലങ്ങളായി തുടരുന്ന ചില വേണ്ടാതീനങ്ങള്‍ ചുവടെ. 
എങ്ങനെയുണ്ടാവുന്നു ഈ ‘ചാന്തുപൊട്ടുകള്‍’ 
കല തെറ്റായി അഭ്യസിപ്പിക്കുന്നതിലൂടെ ജീവിതം തുലഞ്ഞുപോയവരുമുണ്ട്.ഇതിന്‍െറ ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ പുരുഷനര്‍ത്തകര്‍. ലാസ്യം സ്ത്രീക്കും താണ്ഡവം പുരുഷനുമെന്ന ഭരതമുനി സങ്കല്‍പ്പമാണ് അടിസ്ഥാനമെങ്കിലും സ്ത്രീകളെ അനുകരിക്കുന്ന രീതിയിലാണ് ഇവിടെ ഗുരുക്കന്‍മ്മാര്‍ പുരുഷ നര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കുന്നത്. പ്രശസ്ത നര്‍ത്തകന്‍ ധനഞ്ജയന്‍ ആണ്‍കുട്ടികളുടെ കുച്ചുപ്പുടി കണ്ട് ഒരിക്കല്‍ അമ്പരപ്പോടടെ പറഞ്ഞു.‘‘ഇവിടെ ആടിയ ഭൂരിഭാഗം ആണ്‍കുട്ടികളും പെണ്‍കുട്ടികളെ അനുകരിക്കയാണ് ചെയ്തത്. നിങ്ങള്‍ സ്വന്തമായൊരു ശൈലി കണ്ടെത്തുകയാണ് വേണ്ടത്.എന്തിനാണ് എതു സമത്തും മുഖത്ത് ഒരു പുഞ്ചിരി ഒട്ടിച്ചുവെച്ചതുപോലുള്ള ഭാവം നിലനര്‍ത്തുന്നത്.തലയില്‍ കുടവും നിലത്തുതാലവും ഇല്ലാതെയും കുച്ചുപ്പുടി ചെയ്യാം. എന്നാല്‍ ഇവിടെയുള്ള എല്ലാവരും ഒരേ പാറ്റേണിലാണ് ചെയ്തത്.’’ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ അനുകരിക്കുന്നത് അവരുടെ പില്‍ക്കാല ജീവിതത്തിലും മനോനിലയിലും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.നടന്‍ വിനീത് ഒരിക്കല്‍ തുറന്നടിക്കയുണ്ടായി.നര്‍ത്തകന്‍െറ സ്ത്രൈണമായ ശരീരഭാഷ ആദ്യകാല സിനിമാജീവിതത്തില്‍ തനിക്ക് ദോഷംചെയ്തെന്ന്. ഏറെ ബോധപൂര്‍വം പരിശ്രമിച്ചതനുശേഷം അതില്‍ നിന്ന് പുറത്തുകടന്നതെന്നും വിനീത് ചൂണ്ടിക്കാട്ടുന്നു. നമ്മുടെ നര്‍ത്തകരാവട്ടെ നടത്തത്തിലും സംസാരത്തിലും പോലും സ്ത്രീകളെ അനുകരിക്കുന്നതാണ് തോന്നുന്നത്.‘ധിം തരികിട തോം, വാടോ പോടൊ എന്ന് മിമിക്രിക്കാരെക്കൊണ്ട് കളിയാക്കിപ്പിക്കുന്ന രീതിയിലുള്ള ഉച്ചാരണശൈലിയുള്ള ‘ചാന്തുപൊട്ടു ഗുരുക്കന്‍മ്മാര്‍’ ഏത് കലോല്‍സവങ്ങളിലെയും അരോചക കാഴ്ചയാണ്. സത്യത്തില്‍ കേരളത്തില്‍ മാത്രമെ ഇത്തരമൊരു അവസ്ഥയുള്ളൂ എന്ന് തോന്നുന്നു. ഉത്തരേന്ത്യയില്‍നിന്ന് വരുന്ന പുരുഷനര്‍ത്തകര്‍ ആരുംതന്നെ അരോചകമായ ഇത്തരം ഭാഷയില്‍ സംസാരിക്കയോ പമ്മിക്കുണുങ്ങി നടക്കാറോ ഇല്ല.110 ശതമാനം പുരുഷന്‍മ്മാര്‍ തന്നെയാണവര്‍. അപ്പോള്‍ നമ്മൂടെ പ്രശ്നം തെറ്റായ രീതിയില്‍ പഠിക്കുന്നതുകൊണ്ടുതന്നെ ഉണ്ടാകുന്നതാണെന്ന് വ്യക്തമാണ്. തികഞ്ഞ പുരുഷ ലക്ഷണങ്ങളുള്ള സാക്ഷാല്‍ പരമശിവനാണ് ലോകത്തിലെ എറ്റവും വലിയ നര്‍ത്തകനെന്ന് ഐതീഹ്യം. കുട്ടികളുടെ മാനസികാരോഗ്യം കൂടി വര്‍ധിപ്പിക്കാനാണ് കലോല്‍സവങ്ങെളെന്നാണ് വെപ്പെങ്കിലും ഒരു പരിഷ്ക്കാര കമ്മറ്റിയും, കുട്ടികളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ പ്രതിരോധിക്കുന്നതെങ്ങനെയെന്ന്ചര്‍ച്ച ചെയ്തിട്ടില്ല. എന്തായാലും മിമിക്രിക്കാര്‍ക്കും ‘ചാന്തുപൊട്ട് ’സിനമക്കും നന്ദി പറയണം .പഴയ സ്ത്രൈണ അധ്യാപകരെ പരിഹാസം ഭയന്ന് വിദ്യാര്‍ഥികള്‍ കൈയൊഴിയുകയാണ്. കോഴിക്കോട് കലോല്‍സവത്തില്‍ പുതിയ ഹൈടെക് ഗുരുക്കന്‍മാരെയാണ് കാണാനായത്. ലാപ്ടോപ്പില്‍ നൃത്തതിന്‍െറ കോറിയോഗ്രാഫിയുമായി വിദ്യാര്‍ഥികളെ ഇവര്‍ പരിശീലിപ്പിക്കുന്നു. നൃത്തവേദികളിലെ ‘വര്‍ണവിവേചനം’
ക്ഷേത്രകല, മാപ്പിള കല, പൗരാണിക ക്രിസ്തീയ കലാരൂപം എന്നിങ്ങനെയൊക്കയുള്ള വിവധ ഉപ ശീര്‍ഷകങ്ങളില്‍ രേഖപ്പെടുത്തുന്ന കലകളുടെ സാമുദായിക ഘടന തകര്‍ത്ത ുകൊടുത്തത് നമ്മുടെ സ്കൂള്‍ കലോല്‍സവങ്ങള്‍ കൂടിയാണ്. കലകളില്‍ തികഞ്ഞ മതേതരത്വം ഇവിടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. (എന്നിട്ടും ചില മാധ്യമങ്ങളുടെ ചൊരുക്ക് തുരീന്നില്ല.മുസ്ലിം പെണ്‍കുട്ടി മോഹിനിയാട്ടം അവതരിപ്പിച്ചു, കഥകളിയില്‍ മാപ്പിള ബാലന്‍ തുടങ്ങിയ തലക്കെട്ടുകള്‍ ഇപ്പോഴുമുണ്ട്. ഷക്കീല മുതല്‍ മമ്മൂട്ടിവരെയുള്ള നൂറായിരം ചലച്ചിത്രതാരങ്ങള്‍ ഉള്ള ഇക്കാലത്ത് ഒരു മുസ്ലീം പെണ്‍കുട്ടിയെ നൃത്തം പഠിച്ചതിന് ഊരുവിലക്കിയെന്ന കഥയാണ് ഇപ്പോഴും ഹ്യൂമന്‍ ഇന്‍ട്രസ്റ്റിംങ് സറ്റോറിയായി നിലനില്‍ക്കുന്നത്). വര്‍ണത്തിന്‍െറ കാര്യത്തില്‍ ഇപ്പോളും ഇവിടെ യാഥാസ്തിക സമീപനം തുടരുകയാണ്.കലോല്‍സവ നൃത്തവേദികളില്‍ കറുപ്പുനിറമുള്ളവര്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന് തോന്നിക്കുന്നപോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉത്തരേന്ത്യയിലും ലോകത്തിന്‍െറ പല ഭാഗങ്ങളിലും കറുത്ത നര്‍ത്തകര്‍ പേരെടുക്കുമ്പോള്‍ ഇവിടെ നാടോടി നൃത്തത്തിനുപോലും വെളുത്തു തുടുത്തകുട്ടികള്‍ കറുത്തചായം തേച്ചിറങ്ങകേയാണ്. അംഗവടിവ് അംഗലാവണ്യം എന്നൊക്കെ നൃത്തത്തില്‍ പറയുന്നത് ആകാര സൗന്ദര്യമായി ഇവിടെ ചുരുക്കപ്പെടുന്നു. അധ്യാപകര്‍ നിര്‍ബന്ധിച്ചാലും പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ സമ്മതിക്കാറില്ളെന്ന് നൃത്താധ്യാപകര്‍ പറയുന്നു. ക്ളാസിക്കല്‍ നൃത്തകലകള്‍ക്ക് കിട്ടുന്ന പ്രാധാന്യം നാടന്‍ ഇനങ്ങള്‍ക്ക് കിട്ടുന്നുമില്ല.ഓട്ടന്‍ തുള്ളലില്‍ വളരെക്കുറച്ച്പേരാണ് പറയന്‍ തുള്ളല്‍ അവതരിപ്പിക്കാറ്. ഒരു മേച്ളകലയെന്നോണമാണ് ഇതിനോടുള്ള സമീപനം. തെയ്യവും തോറ്റവും പടയണിയും തുമ്പിതുള്ളലും അടക്കമുള്ള ദ്രാവിഡ ഇനങ്ങള്‍ കലോല്‍സവത്തില്‍ എത്തിക്കാനും ചര്‍ച്ചകള്‍ പരോഗമിക്കേണ്ടതുണ്ട്. ഈ ഇനങ്ങളില്‍ ആദ്യത്തെ കുറച്ചുകാലം മാത്രമേ മല്‍സരാര്‍ഥികളുടെ കുറവ് അനുഭവപ്പെടുകയുള്ളൂ. കലോല്‍സവത്തില്‍ ഒരിനം പെടുത്തിയാല്‍ ആ കലാരൂപത്തിന്‍െറ വളര്‍ച്ചയും പെട്ടയിരിക്കും. കാസര്‍കോട്ടെ ചില വിദ്യാലയങ്ങളില്‍ ഒതുങ്ങിനിന്ന യങ്കഗാനത്തിന് ഇത്തവണ പത്ത് ടീമീകളാണ് ഉണ്ടായിരിക്കുന്നത്. കലോല്‍സവത്തിനുവേണ്ടിമാത്രമായി ഏകദേശം ആറായിരത്തോളം നാടകങ്ങളാണ് കോരളത്തില്‍ ഒരുങ്ങുന്നതെണ് ഏകദേശ കണക്ക്. ക്ളാസിക്കല്‍ നൃത്ത രൂപമാകട്ടെ ഏതാണ്ട് ഇരുപതിനായിരത്തോളവും വരും. ഇത്രയും വലിയൊരു സാധ്യതയിലേക്ക് എന്തുകൊണ്ട് നമ്മുടെ നാടന്‍ കലകളെകൂടി ഉള്‍പ്പെടുത്തിക്കുടാ.
അവര്‍ മിണ്ടാതെ മാര്‍ക്കിട്ട് മുങ്ങട്ടെ 
ഇന്‍സ്റ്റന്‍റായി പഠിക്കുന്നതിന്‍െറഎല്ലാ അപകടങ്ങളും കലോല്‍സവ കളികള്‍ക്കുണ്ട്. മിക്കവരും അധ്യാപകര്‍ തല്ലിക്കുട്ടുന്നത് മിമിക്രി ചെയ്യുകയാണ്.രക്ഷിതാക്കളുടെയും ഗുരുവിന്‍െറയും സഹായമില്ലാതെ താന്‍ എന്താണ് ചെയ്തതെന്ന് വിശദീകരിക്കാന്‍ കഴിയുന്നവര്‍ വിരളം. വിദ്യാര്‍ഥികളുടെ പ്രതിഭയേക്കാര്‍ കൂടുതല്‍ പുറമെനിന്നുള്ളവരുടെ സഹായമാണെന്ന് കണ്ടെത്തിയതോടെ യാണ് ടാബ്ളോ ഒഴിവാക്കിയത്. എന്നാല്‍ മറ്റിനങ്ങളിലും ബാഹ്യ ശക്്തികളുടെ സ്വാധീനം ശക്തമാണ്. ഒരേ പാറ്റേണിലുള്ള നാടകം നോക്കുക. ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്ന് പറഞ്ഞ് തുടങ്ങി, വിവധ സ്ത്രീപീഢനങ്ങളിലൂടെ കടന്നുപോയി ഇതെന്ത് കേരളമെന്ന് അവസാനിക്കുന്ന സംഘ നൃത്ത നാടോടി നൃത്ത വേദികളില്‍ നിറയുന്നത് തനിയാവര്‍ത്തനങ്ങള്‍ മാത്രമാണ്. കഥാ കവിതാ മല്‍സരങ്ങള്‍ തന്നെ നോക്കുക. ഒരു പ്രത്യേക രീതിയില്‍ സെറ്റു ചെയ്തു വെച്ചതുപോലുള്ള രചനകളാണ് സമ്മാനാര്‍ഹമാവുന്നത്. നാലഞ്ചുവര്‍ഷം മുമ്പ് ജില്ലാ സ്കൂള്‍ കലോല്‍സവത്തിലെ കഥ കോപ്പിയടിച്ചാണ് സംസ്ഥാന സ്കൂള്‍ കലോല്‍സവ വിജയിയാതെന്നുവരെ ആരോപണം ഉയര്‍ന്നിരുന്നു. അനന്തത ,വിദൂരത, അപാരത തുടങ്ങിയ അക്കാലത്തെ സബ്ജറ്റുകള്‍ക്കനുസരിച്ച പാറ്റേണ്‍ രചനകളാണിവയെന്ന് ചുരുക്കം. പുതിയ പാഠ്യ പദ്ധതിക്ക് നന്ദി പറയുക. അതിലെ വിഷയ വൈവിധ്യം രചനാവിഷയങ്ങളെയും കാര്യമായി മാറ്റിതിരിക്കുന്നു. അതുകൊണ്ട് പഴയ രീതി ഇപ്പോള്‍ നടപ്പില്ല. ഇത്തരം കാര്യങ്ങള്‍ മനസിലാക്കാനായി മല്‍സരത്തിനുശേഷം കുട്ടികളുമായി വിധികര്‍ത്താക്കള്‍ക്ക് കാര്യങ്ങള്‍ ചോദിച്ചറിയാമെന്ന വകുപ്പും കലോല്‍സവ പരിഷ്ക്കരണത്തിന്‍െറ ആദ്യഘട്ടത്തില്‍ ചര്‍ച്ചയില്‍ വന്നിരുന്നെകിലും, പ്രായോഗികമല്ളെന്നായിരുന്നു തീരുമാനം. ഏറ്റവും രസം വിധികര്‍ത്താക്കള്‍ ഒന്നും മിണ്ടരുതെന്നാണ് പുതിയ കല്‍പ്പനതയത്രേ. മുമ്പൊക്കെ വൈജയന്തികാശിയെപ്പോലുള്ള വിധികര്‍ന്നാക്കള്‍ മുഴുവന്‍ നൃത്തവും വിശകലനം ചെയ്തശേഷംപൊതുവെ ഉറച്ച അഭിപ്രായം പറഞ്ഞ്പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുമ്പൊക്കെ ഫലപ്രഖ്യാപനം നടത്തിയിരുന്നത്. ഇപ്പോള്‍ എല്ലാവരും മിണ്ടാതെ മാര്‍ക്കിട്ട് മുങ്ങുന്നു. 
കല്ലെടുക്കുന്ന തുമ്പികള്‍
കായികമേളപോലെ ടേപ്പും ഘടികാരവും വെച്ച് മല്‍സരഫലം നിര്‍ണ്ണയിക്കാന്‍ കഴിയുന്നതല്ല കലാമേളകളെങ്കിലും, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രണ്ടിന്‍െറയും പൊതുഘടന തമ്മില്‍ അതിശയകരമായ സാമ്യങ്ങള്‍ കാണാം.ഏത് ഇനത്തിലാണോ ഒരു കുട്ടിയുടെ കഴിവെന്ന് മനസ്സിലാക്കി, ആ ഇനത്തില്‍ മാത്രം ശ്രദ്ധ പതിപ്പിച്ച് മിനിമം ഒരു ഏഷ്യന്‍ നിലവാരത്തിലെങ്കിലുള്ള അത്ലറ്റാക്കി വളര്‍ത്തുന്നതിനു പകരം ഒരേ കുട്ടിയെകൊണ്ടുതന്നെ മൂന്നു നാലും ഇനങ്ങള്‍ ചെയ്യിച്ച് ഒന്നിലും തുമ്പില്ലാതാക്കുന്ന രീതിയാണ് സംസ്ഥാന സ്ക്കുള്‍ കായികമേളയില്‍ ഇപ്പോഴും തുടരുന്നത്. അങ്ങനെ ചെയ്താലെ സ്കൂളിനും ജില്ലക്കും ഓവറോള്‍ ചാമ്പ്യമ്മാരാവാന്‍ കഴിയൂ. കോച്ചിന് പേരെടുക്കാനും. ഈ കഠിന ശിക്ഷണം കഴിഞ്ഞു വരുന്ന കുട്ടികളോ. അധികം വൈകാതെ ഊരവേദനയും കോച്ചിപ്പിടുത്തവും മസിലുവേദനയുമൊക്കെയായി പരിക്കേറ്റ് ട്രാക്കിനോട് വിടപറയുന്നു.ഇത്തരം ഊളത്തരങ്ങളാണ് നമ്മുടെ കായിക പിന്നാക്കാവാസ്ഥയുടെ യഥാര്‍ഥകാരണമെന്ന് പറയാതെ മാധ്യമങ്ങള്‍ സ്ക്കുളുകളുടെ അത്ലറ്റിക്സ് കുത്തകയെയാണ് വാഴ്ത്താറ്. മുമ്പത് കോരുത്തോടായിരുന്നെങ്കില്‍ ഇപ്പോഴത് സെന്‍റ്ജോര്‍ജും മാര്‍ബേസിലുമായെന്നതും മാത്രം. ( ഉഷാ സ്ക്കുള്‍ ഓഫ് അത്ലറ്റിക്സ് പോലുള്ള അപൂര്‍വം സ്ഥാപനങ്ങളില്‍ മാത്രമാണ് കുട്ടികളുടെ ഭാവി മുന്നില്‍ കണ്ടുള്ള ശാസ്ത്രീയ പരിശീലനം നല്‍കാറുള്ളൂ) ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് കലോല്‍സവങ്ങളിലും. ഭരതനാട്യത്തിലും ഉറുദു പദ്യം ചൊല്ലല്ലിലും പുല്ലാങ്കുഴല്‍ കച്ചേരിയിലും ഒരേ സമയം പങ്കെടുക്കുന്ന കുട്ടി ഏതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. എന്താണ് അവതരിപ്പിച്ചതെന്നു പോലു മറിയാതെ ഇന്‍സ്റ്റന്‍റ് പരിപാടികള്‍ക്കായി കാര്യങ്ങള്‍ തട്ടിക്കുട്ടുകയാണിവിടെ. ഗുരു പഠിപ്പിച്ചുതന്നത് അതേപോലെ അനുകരിക്കയല്ലാതെ കൂടുതല്‍ കാര്യങ്ങള്‍് അറിയുന്വര്‍ കുറവ്. ഗ്രേസ് മാര്‍ക്ക് എന്ന മറ്റൊരു പ്രലോഭനവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.അങ്ങനെ ഒരു പാട് ഇനങ്ങളില്‍ ഒന്നിച്ച് മല്‍സരിച്ച് കുട്ടി ഒന്നിലും വിദഗ്ധനാവുന്നില്ല. മാത്രമല്ല ആവശ്യത്തിലേറെ പഠിക്കാനുള്ള സമയത്തുണ്ടാവുന്ന ഈ അമിതഭാരം പില്‍ക്കാലത്ത് അവനെ കടുത്ത കലാവിരോധിയുമാക്കുന്നെന്ന് പഴയ താരങ്ങളുടെ അനുഭവം തന്നെ സാക്ഷ്യം. ഗ്രേസ്മാര്‍ക്കിനായുള്ള ചാടിക്കളകളാണ് ഇപ്പോള്‍ കൂടുതലും. അതുകൊണ്ട് ഗ്രേസ്മാര്‍ക്ക് ഒഴിവാക്കണമെന്ന്പോലും ചര്‍ച്ചവരുന്ന കാലത്താണ് വേലി തന്നെ വിളവു തിന്നുന്നത്.

spc

കോഴിക്കോട് വച്ച് നടക്കുന്ന റിപ്പബ്ലിക്ക് ദി നപരേഡില്‍ പങ്കെടുക്കുന്നതിന് നടുവണ്ണൂര്‍ GHS യൂണിറ്റ് SPCയെതെരെഞ്ഞടുത്തു.ഈ.അംഗീകാരം ജില്ലയില്‍ രണ്ട് സ്കൂളുകള്‍ക്ക് മാത്രം
                   ബിദബെസ്റ്റ് പഠനയാത്ര നടത്തി 
 നടുവണ്ണൂര്‍. ബിദ ബെസ്റ്റ് ഒന്നാം ബാച്ചിന്‍റെ ഈ വര്‍ഷത്തെ പഠനയാത്ര ജനുവരി 21 ശനിയാഴ്ച നടന്നു. കോഴിക്കോട് cwrdm,IIM  എന്നിവിടങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്. രാവിലെ 7.30ന് സ്കൂളില്‍ നിന്ന് പുറപ്പെട്ട യാത്രയില്‍ 55 കുട്ടികളും 4അദ്ധ്യാപകരും 2 രക്ഷിതാക്കളും പങ്കെടുത്തു.അദ്ധ്യാപകരായ അഹമദ് കോയമാസ്റ്റര്‍,രമേശ് ബാബു മാസ്റ്റര്‍, പി.രമേശന്‍ മാസ്റ്റര്‍,മൂസക്കോയമാസ്റ്റര്‍ എന്നിവരും രക്ഷിതാക്കളായ രേഖ ടീച്ചര്‍,റീനകുമാരി എന്നിവരുമാണ് കുട്ടികളെ അനുഗമിച്ചത്cwrdmല്‍ വച്ച് മ്യാസിയം സന്ദര്‍ശിച്ചതിന് ശേഷം ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു ഡോക്യുമെന്‍ററി പ്രദര്‍ശനവും കണ്ടു. തുടര്‍ന്ന് ജൈവോദ്യാനം സന്ദര്‍ശിച്ചു.കൃത്യം 12 മണിയ്ക്ക് ഡോ. പ്രസന്നകുമാര്‍ നയിച്ച ക്നാസ് നടന്നു. തുടര്‍ന് ിവിടുത്തെ ലബോറട്ടറി സന്ദര്‍ശിച്ചു.ഉച്ചയ്ക്ക് 1.15ന് IIMല്‍ എത്തി. IIMക്യാന്പസ് സന്ദര്‍ശനം കുട്ടികള്‍ക്ക് പുതിയൊരു ഉത്തേജനമാണ് നല്കിയത്. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശാലമായ സെമിനാര്‍ ഹാളില്‍ വച്ച് ഡോ. ജേക്കബ്ബ് ജോയ് ക്ലാസെടുത്തു.വൈകീട്ട് നാല് മണിയ്ക്ക് IIMല്‍ നിന്ന് പുറപ്പെട്ടു. 5മണിയ്ക്ക് ബീച്ചിലെത്തി പുഷ്പഫല സസ്യ പ്രദര്‍ശനം കണ്ടു. തുടര്‍ന്ന് അര മണിക്കൂര്‍ സമയം ബീച്ചില്‍ ചെലവഴിച്ചു. ബീച്ച് പാര്‍ക്കില്‍ വച്ച് വിവധ കലാപരിപാടികള്‍ അരങ്ങറി.കുട്ടികള്‍ക്കൊപ്പംഅഹമദ് കോയമാസ്റ്ററും  പി.രമേശന്‍മാസ്റ്ററും രമേശ്ബാബുമാസ്റ്ററുംഅഹമദ്കോയമാസ്റ്ററും ആടിപ്പാടിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി.വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച നടനായി രാഹുല്‍ രവിയെയും നടിയായി വിഷ്ണു പ്രിയ എം.എസിനെയും തെരെഞ്ഞെടുത്തു.അദ്ധ്യാപരില്‍ മികച്ച നടനായി പി. രമേശന്‍ മാസ്റ്ററെയും നടിയായി രേഖ ടീച്ചറെയും തെരെഞ്ഞെടുത്തു.കലാമത്സരങ്ങളില്‍ 59 പോയിന്‍റോടെ റെഡ്ഗ്രൂപ്പ് ചാന്പ്യന്‍മാരായി.ബ്ലു ഗ്രൂപ്പ് 34 പോയിന്‍റ് നേടിയ ബ്ലൂ ഗ്രൂപ്പ് രണ്ടാം സ്ഥാനവും ഗ്രീന്‍ഗ്രൂപ്പ് മൂന്നാം സ്ഥാനവും നേടി. ചാന്പ്യന്‍മാര്‍ക്ക് സീനിയര്‍ അദ്ധ്യാപകന്‍ അഹമദ് കോയ മാസ്റ്റര്‍ സമ്മാനദാനം നടത്തി .രാത്രികൃത്യം 8 മണിയ്ക്ക് യാത്ര സംഘം സ്കൂളില്‍ തിരിച്ചെത്തി.

              ‘ബാല്യകാല സഖി’ ചലച്ചിത്രമാകുന്നു

‘ബാല്യകാല സഖി’ ചലച്ചിത്രമാകുന്നു
കൊച്ചി: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ കൃതി ‘ബാല്യകാല സഖി’ ചലച്ചിത്രമാകുന്നു. കേന്ദ്ര കഥാപാത്രമായ മജീദായി മമ്മൂട്ടി വേഷമിടും. മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ളെന്ന് സംവിധായകന്‍ പ്രമോദ്  പയ്യന്നൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പരിചയസമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും അവസരം നല്‍കും. 18 ഓളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത കൃതിയോട് പൂര്‍ണമായി നീതിപുലര്‍ത്തിയാകും ചലച്ചിത്രമെന്ന് പ്രമോദ് പറഞ്ഞു. രണ്ട് ഘട്ടമായി കൊല്‍ക്കത്തയിലും കേരളത്തിലും ഷൂട്ടിങ് നടത്താനാണ് തീരുമാനം. ജൂലൈയില്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്കൂള്‍, കോളജ് തലത്തില്‍നിന്ന് 10 പേര്‍, തിയറ്റര്‍- രംഗകല മേഖലയില്‍നിന്ന് പത്തുപേര്‍ വീതവും എന്നിങ്ങനെ പുതുമുഖങ്ങള്‍ക്ക് ചിത്രത്തില്‍ അവസരം നല്‍കും. ഇതിന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അഭിനേതാക്കളെ തെരഞ്ഞെടുക്കാന്‍ പ്രത്യേക ക്യാമ്പ് നടത്തും. പ്രവാസി മലയാളികള്‍ക്കായി മാര്‍ച്ച് 10, 11, 12 തീയതികളില്‍ ദുബൈയിലും തെരഞ്ഞെടുപ്പ് ഉണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എറണാകുളത്ത് 15 ദിവസത്തെ ചലച്ചിത്ര അഭിനയകളരി സംഘടിപ്പിക്കും. ബഷീറിന്‍െറ 104ാം ജന്മദിനമായ ജനുവരി 21 മുതല്‍ അഭിനേതാക്കളില്‍നിന്ന് അപേക്ഷ ക്ഷണിക്കും. താല്‍പ്പര്യമുള്ളവര്‍ ഫുള്‍സൈസ്, ക്ളോസപ്പ് ഫോട്ടോകളും ബയോഡാറ്റയും സഹിതം ജനുവരി 30 നകം അപേക്ഷിക്കണം.താല്‍പ്പര്യമുള്ള അഭിനേതാക്കള്‍ അപേക്ഷിക്കേണ്ട വിലാസം: ലിവിന്‍ ആര്‍ട്സ് ആന്‍ഡ് ഏസ്തിസ് ക്രിയേഷന്‍, C/o മീഡിയ ബോക്സ് ഓഫിസ്, 28/ 630- എ1,  കെ.പി. വള്ളന്‍ റോഡ്, കടവന്ത്ര, കൊച്ചി. ദുബൈയിലുള്ളവര്‍ പോസ്റ്റ് ബോക്സ് 11783, ദുബൈ, യു.എ.ഇ എന്ന വിലാസത്തിലും അപേക്ഷിക്കണം. എം.കെ. സാനു മാസ്റ്റര്‍, സജീബ് ഹാഷിം, പട്ടണം റഷീദ്, ഷറീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ഇനി മിണ്ടിയാല്‍ കുടുങ്ങും
തൃക്കാക്കര: മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ അവരുടെ സംസാരത്തില്‍ നിന്നുതന്നെ കൈയോടെ പിടിക്കാന്‍ കഴിയുന്ന പുത്തന്‍ ഉപകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ജര്‍മനിയില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള ബ്രത് അനലൈസര്‍ എന്ന ഉപകരണവുമായാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മദ്യപിച്ച് വണ്ടിയോടിക്കുന്ന ഡ്രൈവറുടെ അടുത്തെത്തി പരിശോധിക്കേണ്ടതില്ലെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഡ്രൈവര്‍ സംസാരിക്കുമ്പോള്‍ തന്നെ ആല്‍ക്കഹോളിന്റെ അളവ് മെഷീനിന്റെ സ്‌ക്രീനില്‍ തെളിഞ്ഞ് കാണും. 30 മില്ലി ഗ്രാമിന് മുകളില്‍ ആല്‍ക്കഹോള്‍ രക്തത്തിലുണ്ടെങ്കില്‍ മാത്രമേ കേസ് ചാര്‍ജ് ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു.

മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അടുത്ത ഘട്ടത്തില്‍ അനലൈസര്‍ മെഷീനില്‍ കുഴല്‍ ഘടിപ്പിച്ച് ഊതിപ്പിക്കും. അളവില്‍ കൂടുതല്‍ മദ്യം കഴിച്ചിട്ടുണ്ടെങ്കില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ഉടനടി തന്നെ മെഷീന്‍സ്‌ക്രീനില്‍ തെളിഞ്ഞുകാണും.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവറുടെ വായ തുറന്ന് ഊതിക്കുകയാണ് ചെയ്യുന്നത്. ഇത് വണ്ടിയോടിക്കുന്ന മദ്യപിക്കാത്ത പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നാല്‍ ആധുനിക ഉപകരണം ഉപയോഗിച്ച് വണ്ടിയോടിക്കുന്ന ആളുടെ അടുത്തെത്തി സംസാരിക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെങ്കില്‍ മെഷീനില്‍ തെളിഞ്ഞുകാണും. ഇതിലൂടെ മദ്യപിക്കാത്തവരെ പരിശോധിച്ച് ബുദ്ധിമുട്ടിക്കാതെ പറഞ്ഞുവിടാന്‍ കഴിയുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.

30 മില്ലി ഗ്രാമിന് മുകളില്‍ ആല്‍ക്കഹോള്‍ രക്തത്തിലുണ്ടെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പറഞ്ഞു. ഇയാളെ വീണ്ടും പിടികൂടിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. മദ്യപിച്ച് വാഹനം ഓടിച്ചുള്ള അപകടം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആധുനിക മെഷീനുപയോഗിച്ച് പരിശോധന കര്‍ശനമാക്കുന്നതെന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ എറണാകുളം ആര്‍ടി ഓഫീസിലാണ് ഈ ഉപകരണം നല്‍കിയിരിക്കുന്നത്. ഇതു വിജയം കണ്ടാല്‍ ജില്ലയിലെ മറ്റ് സബ് ആര്‍ടി ഓഫീസുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
                     ഒരു ചായ കുടിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്


ചൈനയിലേക്ക് യാത്ര ചെയ്യുന്ന ആരും ചെയ്യേണ്ട നാലുകാര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി വന്‍മതില്‍ പോയി കാണുക. രണ്ടാമത് പഴയ രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന :ഫോര്‍ബിഡന്‍ സിറ്റി' സന്ദര്‍ശിക്കുക. മൂന്ന് ചൈനയിലെ പാരമ്പര്യ ചികിത്സാകേന്ദ്രം പോയി കാണുക. നാലാമത് അവിടുത്തെ 'ടീ സെറിമണിയില്‍ പങ്കെടുക്കുക'.

എന്താണീ 'ടീ സെറിമണി'?

ചൈനക്കാര്‍ പരമ്പരാഗതമായി ചായ ഉണ്ടാക്കുന്ന രീതിയും അത് അതിഥികള്‍ക്ക് കൊടുക്കുന്ന രീതിയും കാണിക്കുന്നതാണ് 'ടൂ സെറിമണി'. ബീജിംഗിലും മറ്റനവധി ചൈനീസ് നഗരങ്ങളിലും ഇതുണ്ട്. ഈ പരിപാടി ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഫ്രീയായി നടത്തുന്നതാണ്. ടീ സെറിമണിക്കുശേഷം വിവിധയിനം ചായപ്പൊടികളുടെയും ചായക്കോപ്പകളുടെയും ചായയുണ്ടാക്കാനുള്ള പാത്രങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും അവര്‍ നടത്തുന്നു.

ചൈനയില്‍ അനവധി തരം ചായ ഉണ്ട്. ഗ്രീന്‍ ടീ, ജിന്‍സെംഗ് ടീ, ഒലോംഗ് ടീ, ജാസ്മിന്‍ ടീ എന്നിങ്ങനെ. ഇവ ഓരോന്നും ഉണ്ടാക്കുന്ന രീതി വേറെയാണ്. പലതിനും പല ചൂടിലാണ് വെള്ളം തിളപ്പിക്കേണ്ടത്. വ്യത്യസ്ത സമയം ചായപ്പൊടി വെള്ളത്തില്‍ ഇടുകയും വേണം. ഇതെല്ലാം പാരമ്പര്യവും കൃത്യവും ആണ്.

ഒരു ശരാശരി മലയാളി ലോകത്ത് എവിടെയാണെങ്കിലും ദിവസം ആരംഭിക്കുന്നത് ഒരു ചായയില്‍ നിന്നാണ്. കുറേ മലയാളികള്‍ക്ക് എങ്കിലും രാവിലെ ഒരു ചായ കിട്ടിയില്ലെങ്കില്‍ പ്രഭാത കൃത്യങ്ങള്‍ മുമ്പോട്ടുപോവുകയും ഇല്ല. ഇതുകഴിഞ്ഞാല്‍പിന്നെ ഇടക്ക് ഓഫീസിലോ പുറത്തോ ഉള്ള ചായ എന്നിങ്ങനെ ദിവസം പലവട്ടം മലയാളികള്‍ ചായ കുടിക്കുന്നു.

മലയാളിയുടെ ദിനചര്യയില്‍ ഇത്രമാത്രം ഇഴുകിചേര്‍ന്ന ഈ ചായ പക്ഷെ ഒരു നീണ്ട പാരമ്പര്യം അല്ല. എന്റെ അമ്മയുടെ ചെറുപ്പകാലത്ത്, അതായത് 60-70 വര്‍ഷം മുന്‍പുവരെ മിഡില്‍ ക്ലാസ് മലയാളി കുടുംബംഗങ്ങളില്‍ ചായ ഇല്ല. നൂറുവര്‍ഷം മുമ്പത്തെ കാര്യം എടുത്താല്‍ കേരളത്തില്‍ അന്നുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ അല്ലാതെ അധികമാരും ചായ കണ്ടിട്ടുകൂടി ഇല്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ രണ്ടു നൂറ്റാണ്ടില്‍ കൂടുതല്‍ താമസിച്ചിരുന്നു. ചിക്കന്‍ ടിക്കയും മുളകുതണ്ണിയും ഉള്‍പ്പെടെ പല ഇന്ത്യന്‍ വിഭവങ്ങളും ബ്രിട്ടീഷ് ഭവനങ്ങളില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ അവരുടെ അടുക്കളയില്‍ നിന്നും ചായയല്ലാതെ ഒന്നും തന്നെ നമ്മുടെ അടുക്കളയിലേക്ക് വന്നില്ല. അതിന്റെ ഒരു കാരണം ബ്രിട്ടീഷ് അടുക്കളയില്‍ വലിയ വൈവിധ്യം ഒന്നും ഇല്ലാതിരുന്നതാണ്. ഒരു ഫിഷ് ആന്റ് ചിപ്‌സ് അല്ലാതെ മറ്റൊരു വിഭവവും ഒറിജിനല്‍ ബ്രിട്ടീഷ് ആയി ആരും അംഗീകരിച്ചിട്ടില്ല. അതില്‍ തന്നെ ചിപ്‌സിന്റെ ക്രെഡിറ്റ് ഫ്രഞ്ചുകാര്‍ അടിച്ചുമാറ്റി :'ഫ്രഞ്ച് ഫ്രൈ' ആയിട്ട്. ഇതുകൊണ്ട് ഒക്കെയാണ് യൂറോപ്പിലെ ഏറ്റവും ഹോപ്പ്‌ലെസ്‌കുമ്പിന്‍ ആണ് ബ്രിട്ടനിലേത് എന്ന് ഫ്രഞ്ചുകാരും ഇറ്റാലിയന്‍സും ഒക്കെ കളിയാക്കുന്നത്.

കാര്യം എന്താണെങ്കിലും ചായയെ കേരളത്തില്‍ എത്തിച്ചതിന് നമുക്ക് ബ്രിട്ടീഷുകാരോടു നന്ദിപറയണം. ചായപ്പൊടിമാത്രം അല്ല തേയില ചെടിയും ചായയുണ്ടാക്കുന്ന ടെക്‌നോളജിയും എല്ലാം കേരളത്തില്‍ എത്തിച്ചത് ബ്രിട്ടീഷുകാര്‍ ആണ്.

എന്നാല്‍ തേയില ഒരു ബ്രിട്ടീഷ് ചെടിയോ കണ്ടുപിടുത്തമോ അല്ല എന്ന് മിക്കവര്‍ക്കും അറിയാം. ബ്രിട്ടനിലെ ചില ചായ തീവ്രവാദികള്‍ പക്ഷെ ഇതുവകവെക്കാതെ അവരുടെ സ്വന്തം പേരില്‍ ചായപ്പൊടി മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. ചൈനീസ് ടീ, ശ്രീലങ്കന്‍ ടീ, ഡാര്‍ജിലിംഗ് ടീ, കെനിയന്‍ ടീ എന്നിവയ്‌ക്കൊപ്പം. അങ്ങനെ ഒരു ചായ തീവ്രവാദിയായ എന്റെ സുഹൃത്ത് ഡേവിഡ് സ്മിത്ത് ഇടക്കിടക്ക് 'യോര്‍ക്ക് ഷെയര്‍' ചായപ്പൊടി എനിക്ക് അയച്ചുതരാറുണ്ട്.

ലോകത്ത് പലഭാഗത്തും ഇപ്പോള്‍ ചായ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും ചായയുടെ ഉല്‍പാദനവും ഉപഭോഗവും ആദ്യം നടന്നത് ചൈനയില്‍ ആണെന്നാണ് ചരിത്രം പറയുന്നത്. ക്രിസ്തുവിന് ആയിരം വര്‍ഷം മുന്‍പുതന്നെ ചൈനയില്‍ ചായ ഉപയോഗിച്ചിരുന്നതായി ചരിത്രം ഉണ്ട്. ക്രിസ്തുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടിലെ ചിന്‍ഡൈനാസ്റ്ററിയുടെ കാലത്തേക്കു രാജാക്കന്മാരും പ്രഭുക്കന്‍മാരും മാത്രമല്ല സാധാരണക്കാരും ഉപയോഗിക്കുന്ന ഒരു പാനീയം ആയി ചായ.

ചൈനയുടെ ലോകവ്യാപാരത്തിന് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കം ഉണ്ടെങ്കിലും എന്തുകൊണ്ടോ ചായ പണ്ടുകാലത്ത് ഒരു വലിയ കയറ്റുമതി ഐറ്റം ആയിരുന്നില്ല കേരളവും ചൈനയും തമ്മിലുള്ള വ്യാപാരത്തിലും ചായ ഉണ്ടായിരുന്നില്ലല്ലോ.

കച്ചവടത്തിനായി എത്തിയ പോര്‍ച്ചുഗീസുകാര്‍ ആണ് ചൈനയില്‍ നിന്നും യൂറോപ്പിലേക്ക് ചായ എത്തിച്ചത്. 16-ാം നൂറ്റാണ്ടില്‍. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലിലെ രാജകുമാരിയായിരുന്ന കാതറിനെ ഇംഗ്ലണ്ടിലെ രാജാവ് വിവാഹം ചെയ്തപ്പോള്‍ ചായ കുടിയും കപ്പല്‍ കയറി ഇംഗ്ലണ്ടിലേക്ക് എത്തി എന്നാണ് ചരിത്രം (ഈ രാജകുമാരിയുടെ സ്ത്രീധനമായിട്ടാണ് പോര്‍ച്ചുഗീസുകാര്‍ ബോംബെ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയത്). ആദ്യകാലത്ത് രാജകുടുംബങ്ങളിലും പ്രഭുകുടുംബങ്ങളിലും പിന്നെ സാധാരണക്കാരുടെ പ്രധാന വിരുന്നുകളിലും (ഉദാ : കല്യാണം) മാത്രമായിരുന്നു ആഡംബരവസ്തുവായ ചായയുടെ ഉപഭോഗം. എന്നാല്‍ 18-ാം നൂറ്റാണ്ടോടെ ചായയുടെ ഉപയോഗം ഏറെ വര്‍ദ്ധിച്ചു. 1800-ല്‍ ബ്രിട്ടീഷ് ഇറക്കുമതിയുടെ പത്തുശതമാനം ചായയായിരുന്നു അത്രെ. ഇതിന്റെ കുത്തക ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ആയിരുന്നു.

ഇവിടെയാണ് ചായയുടെ ചരിത്രം മാറുന്നത്. അല്ലെങ്കില്‍ ചായ ചരിത്രം മാറ്റുന്നത്. ഉയര്‍ന്നു വരുന്ന ചൈനീസ് ചായയുടെ ഇറക്കുമതിക്ക് പകരം ചൈനക്ക് ബ്രിട്ടീഷുകാര്‍ പ്രധാനമായി വിറ്റിരുന്നത് ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന കറുപ്പാണ്. മയക്കുമരുന്നായ കറുപ്പിന്റെ ഉപഭോഗം ചൈനീസ് ജനതയെ ബാധിക്കുന്നതിനാല്‍ അവിടുത്തെ ഗവണ്‍മെന്റ് അത് നിരോധിച്ചു. എന്നാല്‍ കള്ളക്കടത്തുകാരുടെ സഹായത്തോടെ കറുപ്പിന്റെ വില്‍പ്പന ബ്രിട്ടീഷുകാരും അമേരിക്കക്കാരും (അമേരിക്കയില്‍ കുടിയേറിയ ബ്രിട്ടീഷുകാര്‍ ചായകുടിയും അങ്ങോട്ടു കൊണ്ടുപോയി) തുടര്‍ന്നു. 1838-ല്‍ ചക്രവര്‍ത്തി കള്ളക്കടത്തുകാരെ അറസ്റ്റുചെയ്യുകയും ബ്രിട്ടീഷ് അമേരിക്കന്‍ കമ്പനികളില്‍ നിന്നും കറുപ്പു പിടിച്ചെടുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഒന്നാമത്തെ ഒപിയം വാര്‍(കറുപ്പുയുദ്ധം) നടക്കുന്നത്. യുദ്ധത്തില്‍ തോറ്റ ചൈനയ്ക്ക് കറുപ്പിന്റെ വില്‍പന അംഗീകരിക്കുകയും ഹോംങ്കോംഗ് ബ്രിട്ടന് വിട്ടുകൊടുക്കുകയും ചെയ്യേണ്ടിവന്നു.
                               സ്‌കൂള്‍ ഐ.ടി. ലാബ് തുറന്നു

നടുവണ്ണൂര്‍: അവിടനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. കെ.കെ. ബാലന്‍, സി.എച്ച്. സുരേഷ്, സുനിത ഓച്ചുമ്മല്‍, മച്ചാനിക്കല്‍ ജോസഫ്, വി.പി. ദാമോദരന്‍, കെ.വി. ശങ്കരന്‍, ഇ. ബാലന്‍നായര്‍, പ്രധാനാധ്യാപകന്‍ ടി.എച്ച്. കുട്ടികൃഷ്ണന്‍, കെ.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
          നൊച്ചാട് എ.എം.എല്‍.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷംതിങ്കളാഴ്ച സമാപിക്കും

നടുവണ്ണൂര്‍: നൊച്ചാട് എ.എം.എല്‍.പി. സ്‌കൂള്‍ ജനകീയ ശതാബ്ദി ആഘോഷ പരിപാടികള്‍ 23-ന് സമാപിക്കും.
സമാപന സമ്മേളനം 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞമ്മദ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. സ്മരണിക പ്രകാശനം അഷ്‌റഫ് കാവില്‍ നിര്‍വഹിക്കും. വി.ടി. മുരളി പ്രഭാഷണം നടത്തും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ വികസനഫണ്ടില്‍നിന്ന് അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭന വൈശാഖ് ഉദ്ഘാടനം ചെയ്യും.
                        കിരീടമണിയാന്‍ കോഴിക്കോട്


തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് പന്ത്രണ്ടാം കിരീടത്തിലേക്ക്. തൃശ്ശൂര്‍മേളയില്‍ 765 പോയിന്റുകളുമായി അവര്‍ സ്വര്‍ണകിരീടം ഉറപ്പിച്ചു. എല്ലാവേദികളിലും മികവുറ്റ പോരാട്ടം കാഴ്ച വെച്ച കോഴിക്കോടിന്റെ കുട്ടികള്‍ മേള തീരാന്‍ ഒരു ദിനം ബാക്കി നില്‍ക്കെ മുന്നേറ്റം നടത്തി.

2007 മുതല്‍ കലാകിരീടം അവര്‍ മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം കിരീടം കൂടിയാണ് അവര്‍ അണിയാന്‍ പോകുന്നത്. 59, 91, 92, 93, 2001, 02, 04, 07, 08, 09, 10 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് അവര്‍ കിരീടം നേടിയത്. ഇക്കുറി തൃശ്ശൂര്‍,മലപ്പുറം എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.

2012 ജനുവരി 20, വെള്ളിയാഴ്‌ച


കേരജം കേശതൈലം നശിപ്പിച്ച സംഭവം: 

സി.പി.എം. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
2


നടുവണ്ണൂര്‍: മന്ദങ്കാവിലെ കേരഫെഡ് ഓയില്‍ കോംപ്ലക്‌സില്‍ സൂക്ഷിച്ച കേരജം കേശാമൃതം നശിപ്പിച്ച പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം. പ്രവര്‍ത്തകര്‍ കേരഫെഡ് ഓയില്‍ കോംപ്ലക്‌സിലേക്ക് മാര്‍ച്ച് നടത്തി.

സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരഫെഡ് കോംപ്ലക്‌സ് കവാടത്തില്‍ നടത്തിയ ധര്‍ണയില്‍ എ.എം. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.മാധവന്‍, സി.എം. ശ്രീധരന്‍, എന്‍.ആലി, പി.അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.

ഗോഡൗണില്‍ ബാരലില്‍ സൂക്ഷിച്ച കേരജം കേശതൈലം ആഴ്ചകള്‍ക്കുമുമ്പാണ് തട്ടിമറിച്ച നിലയില്‍ കണ്ടത്. പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് സി.പി.എം. മാര്‍ച്ച് നടത്തിയത്.

2012 ജനുവരി 17, ചൊവ്വാഴ്ച

ഗണിതശാസ്ത്ര പരിഷത്ത് നടത്തിയ ഗണിതശാസ്ത്രം ടാലന്‍റ് സെര്‍ച്ച് പരീക്ഷയില്‍ നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറിസ്കൂളിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്രീനിങ്ങ് ടെസ്റിറില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിച്ചു
പഠന യാത്ര കമ്മിറ്റി നടത്തുന്ന സ്കൂള്‍ ടൂര്‍ ഫെബ്രുവരി 3ന് നടക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ പി.രമേശന്‍ മാസ്റ്റര്‍ വശം പേര്‍ നല്കുക

എസ്.എസ്.എല്‍.സി: പി.സി.എന്‍ വിഭാഗ 

പരീക്ഷാഫീസ് ഒമ്പതുമുതല്‍ അടയ്ക്കാം

എസ്.എസ്.എല്‍.സി:  പി.സി.എന്‍ വിഭാഗ പരീക്ഷാഫീസ് ഒമ്പതുമുതല്‍ അടയ്ക്കാം
തിരുവനന്തപുരം: മാര്‍ച്ചില എസ്.എസ്.എല്‍.സി പരീക്ഷക്ക് പി.സി.എന്‍ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അവസാന അവസരമെന്ന നിലയില്‍ 300 രൂപ സൂപ്പര്‍ ഫൈനോടെ ജനുവരി ഒമ്പത് മുതല്‍ 11 വരെ പരീക്ഷാ ഫീസ് അടയ്ക്കാം.  
100 ാം വാര്‍ഷികത്തിന്‍റെ വിവിധ സ്വാഗതസംഘം സബ്കകമ്മിറ്റികളുടെ ഒരു യോഗം 19-01-12 വ്യാഴാഴ്ച വൈകീട്ട് നാല് പതിനഞ്ചിന് സ്കൂള്‍ ഹാളില്‍ ചേരും.എല്ലാകമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജലറല്‍ കണ്‍വീനര്‍ അറിയിച്ചു
എസ്.എസ്.എല്‍.സി.വിദ്യാര്‍ത്ഥികള്‍ക്കുള്ള സായാഹ്ന ക്യാമ്പ് ആരം ഭിച്ചു. ക്യാമ്പ് സമയം നാല് പതിനഞ്ച് മുതല്‍ ഏഴ് മണി വരേ.