2012 ജനുവരി 21, ശനിയാഴ്‌ച

              ‘ബാല്യകാല സഖി’ ചലച്ചിത്രമാകുന്നു

‘ബാല്യകാല സഖി’ ചലച്ചിത്രമാകുന്നു
കൊച്ചി: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ കൃതി ‘ബാല്യകാല സഖി’ ചലച്ചിത്രമാകുന്നു. കേന്ദ്ര കഥാപാത്രമായ മജീദായി മമ്മൂട്ടി വേഷമിടും. മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ളെന്ന് സംവിധായകന്‍ പ്രമോദ്  പയ്യന്നൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പരിചയസമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും അവസരം നല്‍കും. 18 ഓളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത കൃതിയോട് പൂര്‍ണമായി നീതിപുലര്‍ത്തിയാകും ചലച്ചിത്രമെന്ന് പ്രമോദ് പറഞ്ഞു. രണ്ട് ഘട്ടമായി കൊല്‍ക്കത്തയിലും കേരളത്തിലും ഷൂട്ടിങ് നടത്താനാണ് തീരുമാനം. ജൂലൈയില്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്കൂള്‍, കോളജ് തലത്തില്‍നിന്ന് 10 പേര്‍, തിയറ്റര്‍- രംഗകല മേഖലയില്‍നിന്ന് പത്തുപേര്‍ വീതവും എന്നിങ്ങനെ പുതുമുഖങ്ങള്‍ക്ക് ചിത്രത്തില്‍ അവസരം നല്‍കും. ഇതിന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അഭിനേതാക്കളെ തെരഞ്ഞെടുക്കാന്‍ പ്രത്യേക ക്യാമ്പ് നടത്തും. പ്രവാസി മലയാളികള്‍ക്കായി മാര്‍ച്ച് 10, 11, 12 തീയതികളില്‍ ദുബൈയിലും തെരഞ്ഞെടുപ്പ് ഉണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എറണാകുളത്ത് 15 ദിവസത്തെ ചലച്ചിത്ര അഭിനയകളരി സംഘടിപ്പിക്കും. ബഷീറിന്‍െറ 104ാം ജന്മദിനമായ ജനുവരി 21 മുതല്‍ അഭിനേതാക്കളില്‍നിന്ന് അപേക്ഷ ക്ഷണിക്കും. താല്‍പ്പര്യമുള്ളവര്‍ ഫുള്‍സൈസ്, ക്ളോസപ്പ് ഫോട്ടോകളും ബയോഡാറ്റയും സഹിതം ജനുവരി 30 നകം അപേക്ഷിക്കണം.താല്‍പ്പര്യമുള്ള അഭിനേതാക്കള്‍ അപേക്ഷിക്കേണ്ട വിലാസം: ലിവിന്‍ ആര്‍ട്സ് ആന്‍ഡ് ഏസ്തിസ് ക്രിയേഷന്‍, C/o മീഡിയ ബോക്സ് ഓഫിസ്, 28/ 630- എ1,  കെ.പി. വള്ളന്‍ റോഡ്, കടവന്ത്ര, കൊച്ചി. ദുബൈയിലുള്ളവര്‍ പോസ്റ്റ് ബോക്സ് 11783, ദുബൈ, യു.എ.ഇ എന്ന വിലാസത്തിലും അപേക്ഷിക്കണം. എം.കെ. സാനു മാസ്റ്റര്‍, സജീബ് ഹാഷിം, പട്ടണം റഷീദ്, ഷറീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ